വിടപറഞ്ഞ പാപ്പാനെ ഒരു നോക്ക് കാണാന്‍ 'ബ്രഹ്‌മദത്തന്‍' എത്തി; അവസാനമായി ഓമനച്ചേട്ടന് തുമ്പിക്കൈ ചുഴറ്റി യാത്രാമൊഴിയും നല്‍കി-കണ്ണു നനയിക്കും ഈ വീഡിയോ

New Update

publive-image

കോട്ടയം: അന്തരിച്ച പാപ്പാൻ ഓമനച്ചേട്ടനെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി ഗജവീരൻ ബ്രഹ്മദത്തൻ. ഓമനച്ചേട്ടന്റെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ബ്രഹ്മദത്തൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.

Advertisment

രണ്ടര പതിറ്റാണ്ടോളമായി ബ്രഹ്മദത്തനൊപ്പമുണ്ടായിരുന്നു കോട്ടയം കൂരോപ്പട ളാക്കാട്ടൂർ സ്വദേശിയായ കുന്നക്കാട്ടിൽ ദാമോദരൻ നായർ (73) എന്ന ഓമനച്ചേട്ടൻ.

https://www.facebook.com/bijupanoorkaaran/videos/943645483225625/?t=0

കാഴ്ച നേരിട്ടു കണ്ടവരിൽ ആരോ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ ആ കാഴ്ച കൂടുതൽ പേരുടെ കണ്ണു നനയിക്കുകയാണ്. നാട്ടുകാരും പ്രിയപ്പെട്ടവരുമെല്ലാം വരിയായി വന്ന് അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെ അച്ചടക്കത്തോടെ ശാന്തനായി നടന്നെത്തുന്ന ബ്രഹ്മദത്തനെ വീഡിയോയില്‍ കാണാം.

തുടര്‍ന്ന് വരാന്തയില്‍ കിടത്തിയിരിക്കുന്ന ദാമോദരന്റെ ഭൗതിക ശരീരത്തിന് നേരെ ബ്രഹ്മദത്തന്‍ പല തവണ തുമ്പിക്കയ്യുയര്‍ത്തുന്നു.

കണ്ടുനിന്നവരെ എല്ലാം ഒരേസമയം കണ്ണീരിലാഴ്ത്തുന്നതായിരുന്നു ഈ കാഴ്ച. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി. നിരവധി പേർ തങ്ങളുടെ ദുഖവും വേദനയുമെല്ലാം കമന്റുകളിൽ അറിയിക്കുകയും ചെയ്തു.

Advertisment