New Update
Advertisment
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ തീപിടിത്തം. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ഏഴ് മാലിന്യ കൂമ്പാരങ്ങളിലാണ് തീ പടര്‍ന്നിരിക്കുന്നത്.
12 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. മണിക്കൂറുകള്‍ക്ക് ശേഷവും തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല. കൂടുതല്‍ ഭാഗത്തേക്ക് തീപടരാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
മണ്ണുമാന്തി ഉപയോഗിച്ച് തീ പിടിച്ച ഭാഗം വേര്‍തിരിച്ച് ഹൈ പ്രഷര്‍ പമ്പുകള്‍ ഉപയോഗിച്ചാണ് തീയണയ്ക്കുന്നത്. കാറ്റ് ദിശ മാറി മാറി വീശുന്നത് തീ അണയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.