Advertisment

ബ്ര​ഹ്മ​പു​രം മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ല്‍ തീ​പി​ടി​ത്തം: തീ ​പ​ട​ര്‍​ന്നത് ഏ​ഴ് മാ​ലി​ന്യ കൂ​മ്പാ​ര​ങ്ങ​ളിൽ: കാ​റ്റ് ദി​ശ മാ​റി മാ​റി വീ​ശു​ന്ന​ത് തീ ​അ​ണ​യ്ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കുന്നു

New Update

publive-image

Advertisment

കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ല്‍ തീ​പി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഏ​ഴ് മാ​ലി​ന്യ കൂ​മ്പാ​ര​ങ്ങ​ളി​ലാ​ണ് തീ ​പ​ട​ര്‍​ന്നി​രി​ക്കു​ന്ന​ത്.

12 ഫ​യ​ര്‍​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. മ​ണി​ക്കൂ​റു​ക​ള്‍​ക്ക് ശേ​ഷ​വും തീ ​പൂ​ര്‍​ണ​മാ​യും അ​ണ​യ്ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. കൂ​ടു​ത​ല്‍ ഭാ​ഗ​ത്തേ​ക്ക് തീ​പ​ട​രാ​തി​രി​ക്കാ​ന്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച്‌ തീ ​പി​ടി​ച്ച ഭാ​ഗം വേ​ര്‍​തി​രി​ച്ച്‌ ഹൈ ​പ്ര​ഷ​ര്‍ പ​മ്പു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് തീ​യ​ണ​യ്ക്കു​ന്ന​ത്. കാ​റ്റ് ദി​ശ മാ​റി മാ​റി വീ​ശു​ന്ന​ത് തീ ​അ​ണ​യ്ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യാ​ണ്.

Advertisment