കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ബ്രെഡ് ഹല്‍വ വീട്ടില്‍ തയ്യാറാക്കാം

New Update

ഹല്‍വ എല്ലാവര്‍ക്കും ഇഷ്ടമുള്ള പലഹാരമാണ്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ബ്രെഡ് ഹല്‍വ വീട്ടില്‍ തയ്യാറാക്കാം.

Advertisment

publive-image

വേണ്ട ചേരുവകള്‍

ബ്രെഡ് -6 പീസ്
പാൽ -1/2 ലിറ്റർ
പഞ്ചസാര -3/4 കപ്പ്
നെയ്യ് -5-6റ്റെബിൾ സ്പൂൺ
ഏലക്കാ പൊടി -1/4 റ്റീസ്പൂൺ
കിസ്മിസ്/ അണ്ടി പരിപ്പ് - കുറച്ച്

ഹല്‍വ്വ തയ്യാറാക്കുന്ന വിധം

ബ്രെഡ് മിക്സിയിലിട്ട് പൊടിച്ച് എടുക്കുക. പാത്രം അടുപ്പത്ത് വച്ച് പാൽ ഒഴിച്ച് ചൂടാക്കുക. പാൽ ഒന്ന് ചെറുതായി തിളച്ച് വരുമ്പോൾ പഞ്ചസാര ചേർത്ത് ഇളക്കുക.

പഞ്ചസാര അലിഞ് കഴിയുമ്പോൾ ബ്രെഡ് പൊടിച്ചത് ചേർത്ത് ഇളക്കുക. ശെഷം നെയ്യ്, ഏലക്കാ പൊടി ഇവ കൂടി ചേർത്ത് ഇളക്കുക.നന്നായി ഇളക്കി കൊണ്ടിരിക്കണം. പാത്രത്തിന്റെ സൈഡിൽ നന്നായി നിന്നു വിട്ടു വരുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.

bread halwa making bread halwa
Advertisment