/sathyam/media/post_attachments/DQKQQQMWz7GWOUu81Mmz.jpg)
തിരുവനന്തപുരം: ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മൂന്നാംഘട്ടം. കോവിഡ് രോഗികളില്‍ അറുപതു ശതമാനം പേര്‍ക്കും രോഗലക്ഷണമില്ല. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി 'ആരില്‍ നിന്നും രോഗം പകരാം' എന്ന പ്രധാന ജാഗ്രതാ നിര്‍ദേശം പൊതുജനങ്ങള്‍ക്ക് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാര്‍ക്കറ്റുകള്‍ അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ അതീവ ജാഗ്രതവേണം. നമ്മള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് ആരില്‍നിന്നും ആര്‍ക്കും രോഗം വരാം. ഒരാളില്‍നിന്ന് ചുരുങ്ങിയത് രണ്ട് മീറ്റര്‍ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിതരായിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.
രോഗവ്യാപനത്തിന്റെ ഈ ഘട്ടത്തിൽ ലോകത്തിലും ഇന്ത്യയിലും വൻ തോതിൽ ഉണ്ടാവുകയാണ്. ഈ ഘട്ടത്തിൽ മരണനിരക്ക് കുറച്ചു നിർത്താൻ കഴിഞ്ഞത് നമ്മുടെ ജാഗ്രത മൂലമാണ്. അതിനാൽ ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുത്ത് കോവിഡിനെതിരായ പ്രതിരോധം ശക്തമായി തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us