Advertisment

രാവിലെ കുളിച്ച് യൂണിഫോമും ബാഗുമായി സ്‌കൂളിലെത്തിയാല്‍ മതി; ഉച്ചഭക്ഷണത്തിന് പുറമെ പ്രഭാത ഭക്ഷണവും സ്‌കൂളില്‍ റെഡി; പുതിയ വിദ്യാഭ്യാസ നയത്തില്‍ കുട്ടികളുടെ ആരോഗ്യവും പ്രധാനം!

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കിയത്. മുപ്പത്തിനാല് വര്‍ഷം പഴക്കമുള്ള, 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തെ (എന്‍പിഇ) പുനഃസ്ഥാപിക്കുന്നതാണ് പുതിയ നയം.

Advertisment

publive-image

പുതിയ നയത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പുറമെ പ്രഭാതഭക്ഷണം കൂടി നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. പോഷക സമൃദ്ധമായ പ്രഭാതഭക്ഷണത്തിന് ശേഷമുള്ള മണിക്കൂറുകള്‍ കുട്ടികളുടെ പഠനത്തിന് ഫലപ്രദമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നിര്‍ദേശം. അതിനാല്‍ സ്‌കൂളുകളില്‍ പ്രഭാതഭക്ഷണത്തിനുള്ള വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി ഉച്ചഭക്ഷണ പദ്ദതി കൂടുതല്‍ വിപൂലികരിക്കണമെന്നാണ് ശുപാര്‍ശ.

കുട്ടികളില്‍ പോഷകാഹാരക്കുറവോ അനാരോഗ്യമോ ഉണ്ടായാല്‍ അവര്‍ക്ക് പഠനത്തില്‍ ശ്രദ്ധചെലുത്താന്‍ കഴിയില്ല. അതിനാല്‍ കുട്ടികളുടെ ശാരീരികാരോഗ്യവും മാനസികാരോഗ്യവും പരിഗണിക്കേണ്ടതായിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും പരിശീലനം ലഭിച്ച സാമൂഹിക പ്രവര്‍ത്തകരുടെയും കൗണ്‍സിലര്‍മാരുടെയും മറ്റും സഹായത്തിലൂടെയെ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്താന്‍ സാധിക്കു.

കൂടാതെ പോഷകസമൃദ്ധമായ പ്രഭാതക്ഷണത്തിന് ശേഷമുള്ള സമയം വിജ്ഞാനപരമായി കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളുടെ പഠനത്തിന് കുട്ടികള്‍ക്ക് തികച്ചും ഫലപ്രദമാകുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ ഉച്ചഭക്ഷണത്തിനു പുറമെ ആരോഗ്യപരമായ പ്രഭാതഭക്ഷണം നല്‍കി കുട്ടികളെ പഠനത്തില്‍ ശ്രദ്ധചെലുത്താന്‍ പ്രാപ്തരാക്കേണ്ടതുണ്ട്.

ചൂടു ഭക്ഷണം നല്‍കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ നിലക്കടല, പഴങ്ങള്‍ മുതലായവ ഉള്‍പ്പെടുത്തിയുള്ള പോഷകഗുണങ്ങളുള്ള ലളിതമായ ഭക്ഷണങ്ങള്‍ നല്‍കാം. കുട്ടികളെ പതിവായി ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും നിര്‍ദേശമുണ്ട് .

breakfast healthy meals
Advertisment