കാനഡയിലെ ഗ്ലോബല്‍ ട്വന്റി 20 ലീഗിന് ശേഷം ക്രിക്കറ്റ് മതിയാക്കും ; ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിക്കല്‍ പ്രഖ്യാപിച്ച് ബ്രണ്ടന്‍ മക്കല്ലം

സ്പോര്‍ട്സ് ഡസ്ക്
Tuesday, August 6, 2019

ടൊറോന്റോ : ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം. കാനഡയിലെ ഗ്ലോബല്‍ ട്വന്റി 20 ലീഗിന് ശേഷം ക്രിക്കറ്റ് മതിയാക്കുമെന്ന് മക്കല്ലം പറഞ്ഞു. നാല് വര്‍ഷം മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മക്കല്ലം വിരമിച്ചിരുന്നു.

ട്വിറ്ററിലാണ് മക്കല്ലം തന്റെ പ്രഖ്യാപനം അറിയിച്ചത്. യൂറോ ടി20 സ്ലാമില്‍ കളിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലം തീരുമാനം പിന്‍വലിക്കുകയായിരുന്നു. പരിശീലകന്റെ വേഷത്തില്‍ ക്രിക്കറ്റില്‍ തുടരുകയാണ് ആഗ്രഹമെന്ന് മക്കല്ലം പറഞ്ഞു.

×