മുലപ്പാല്‍ കുടിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങി മൂന്ന് വയസുകാരന്‍ മരിച്ചു

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Monday, June 1, 2020

ചെറുവത്തൂര്‍: മുലപ്പാല്‍ കുടിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങി മൂന്ന് വയസുകാരന്‍ മരിച്ചു. ചെറുവത്തൂര്‍ കൊവ്വല്‍ വി.വി നഗറിലെ യൂസഫിന്‍റെ മകന്‍ മുഹമ്മദ് ഇലാല്‍ (മൂന്ന്) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

കരയാന്‍ പോലും കഴിയാതെ കുഞ്ഞു പിടയുന്നത് കണ്ടപ്പോള്‍ ആണ് വീട്ടുകാര്‍ അറിഞ്ഞത്. ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ചന്തേര പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി.

×