കൈക്കൂലി കേസ്: മുണ്ടക്കയം സിഐയ്ക്കും സഹായിക്കും ഉപാധികളോടെ ജാമ്യം

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, March 1, 2021

മുണ്ടക്കയം: കൈക്കൂലി കേസിൽ ജയിലിലായ മുണ്ടക്കയം സി.ഐ.യ്ക്കും സഹായിക്കും കോടതി ജാമ്യം അനുവദിച്ചു. സി.ഐ. വി. ഷിബുകുമാർ. സഹായി സുധീഷ് എന്നിവർക്കാണ് ഉപാധികളോടെ കോട്ടയം വിജിലൻസ് കോടതി ജാമ്യം നൽകിയത്.

കേസിൽ പ്രതിയായി ജാമ്യം നേടിയ യുവാവിനോട്ഫെബ്രുവരി 15ന് അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും വിജിലൻസിൻ്റെ പിടിയിലായത് . കോടതി റിമാൻഡ് ചെയ്ത് പാലാ സബ് ജയിലിലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാവുക, മുണ്ടക്കയം സ്റ്റേഷൻ പരിധിയിൽ കയറാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം

×