തിരുവനന്തപുരം: എംബിബിഎസ് പ്രവേശനത്തിന് കോഴ വാങ്ങിയ സംഭവത്തിൽ സിഎസ്ഐ ബിഷപ്പ് അടക്കം മൂന്ന് പേര്‍ക്കെതിരെ നടപടി ശുപാര്‍ശയുമായി ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ.
/sathyam/media/post_attachments/qwIZouxJS5EsEsoc0p4e.jpg)
ക്രിമിനൽ കേസിന് നടപടിവേണമെന്ന ശുപാര്‍ശയാണ് കമ്മീഷൻ സര്‍ക്കാരിന് നൽകിയത്. വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയ തുക തിരിച്ചുപിടിക്കാൻ നടപടി എടുക്കണമെന്നും നിർദേശമുണ്ട്
കാരക്കോണം മെഡിക്കൽ കോളജിൽ സീറ്റ് വാഗ്ദാനം ചെയ്ത് വാങ്ങിയ തലവരിപ്പണത്തെ ചൊല്ലി സി എസ് ഐ ദക്ഷിണ കേരള മഹാ ഇടവകയിൽ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്നാണ് കോഴ വിവാദം പുറത്തറിഞ്ഞത് . തലവരിപ്പണമായി വാങ്ങിയ കോടികള്‍ ബിഷപ്പ് ധർമ്മരാജ് റസ്സാലത്തിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മുക്കിയെന്നായിരുന്നു പുതിയ ഭരണ സമിതിയുടെ ആരോപണം.