/sathyam/media/post_attachments/pGpW4q4Tl0mxnEQRtcGR.jpg)
ലണ്ടന്‍: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയെ ബ്രിട്ടണ്‍ റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്കു പിന്നാലെയാണ് ബ്രിട്ടന്റെ നടപടി.
യു.കെ.,/അയര്‍ലന്‍ഡ് പൗരന്മാര്‍ ഒഴികെയുള്ളവര്‍ക്ക് ഇന്ത്യയില്‍നിന്ന് ബ്രിട്ടിനിലേക്ക് വരാനാകില്ലെന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.
പുതിയ നിയന്ത്രണങ്ങൾപ്രകാരം 10 ദിവസത്തിനിടയിൽ ഇന്ത്യ സന്ദർശിച്ച വിദേശ പൗരന്മാർക്ക് ബ്രിട്ടനിൽ പ്രവേശിക്കാൻ കഴിയുകയില്ല. ടൂറിസ്റ്റ് വീസകൾ, പുതിയ സ്റ്റുഡന്റ് വീസകൾ, വർക്ക് പെർമിറ്റ് വീസകൾ തുടങ്ങിയവയെയാണ് വിലക്ക് പ്രധാനമായും ബാധിക്കുക.
ബ്രിട്ടിഷ് പാസ്പോർട്ട് ഉള്ളവർക്കും ബ്രിട്ടനിൽ താമസിക്കാൻ നിലവിൽ അനുമതിയുള്ളവർക്കും ഐറിഷ് പാസ്പോർട്ട് ഹോൾഡർമാർക്കും മാത്രമായിരിക്കും വെള്ളിയാഴ്ച മുതല്‍ യുകെയിലേക്ക് യാത്രാനുമതിയുള്ളത്.
എന്നാൽ സർക്കാർ അംഗീകരിച്ചിരിക്കുന്ന ഹോട്ടലുകളിൽ ഇവർ 10 ദിവസം നിർബന്ധിത ക്വാറന്‍റൈനിൽ കഴിയണം. ഇതിന് പണം നല്‍കുകയും വേണം. 1750 പൗണ്ടാണ് ഒരു യാത്രക്കാരൻ ഹോട്ടൽ ക്വാറന്റീനായി നൽകേണ്ടത്.