New Update
ലണ്ടന്‍: ബ്രിട്ടനില്‍ അതിതീവ്ര കോവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ജൂലൈ 17 വരെ നീട്ടി.
Advertisment
പബ്ബുകള്‍, റസ്റ്ററന്റുകള്‍, ഷോപ്പുകള്‍, പൊതു ഇടങ്ങള്‍ എന്നിവ അടയ്ക്കാന്‍ കൗണ്‍സിലുകള്‍ക്ക് അധികാരം നല്‍കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കിയതായും ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് ബാധ കൂടുതലുള്ള രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ കുറഞ്ഞത് പത്തു ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും ഉത്തരവിട്ടതായി പ്രധാനമന്ത്രി ബോറിസ് ജോണ്സന് വ്യക്തമാക്കി.