കൊവിഡ് പ്രതിസന്ധിയില്‍ ഉലഞ്ഞ് ബ്രിട്ടീഷ് എയര്‍വേസും; 12000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്‌; പഴയനിലയിലേക്ക് എത്താന്‍ വര്‍ഷങ്ങളെടുക്കുമെന്ന് വിശദീകരണം

New Update

publive-image

ലണ്ടന്‍: കൊവിഡ് 19 വ്യാപനം മൂലം സര്‍വീസുകള്‍ നിര്‍ത്തിവച്ചത് ബ്രിട്ടീഷ് എയര്‍വേസിനെ സാമ്പത്തികപ്രതിസന്ധിയിലേക്ക് നയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍.

Advertisment

പ്രതിസന്ധി അതിജീവിക്കാന്‍ ബ്രിട്ടീഷ് എയര്‍വേസ് 12000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പഴയ നിലയിലേക്ക് തിരിച്ചെത്താന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് എയര്‍വേസിന്റെ ഉടമകളായ ഐഎജി പറയുന്നത്.

സ്പാനിഷ് എയര്‍ലൈനിന്റെയും അയര്‍ലണ്ടിലെ എയര്‍ ലിങ്കസിന്റെയും ഉടമകളാണ് ഐഎജി. അതുകൊണ്ട് അവിടെയും പിരിച്ചുവിടല്‍ സംഭവിച്ചേക്കാമെന്ന് സൂചനകളുണ്ട്.

ജോലിക്കാരെ പിരിച്ചുവിടാനെടുത്ത തീരുമാനം അപകടകരമാണെന്ന് പൈലറ്റുമാരുടെ സംഘടനയായ ബാല്‍പ പറഞ്ഞു.

ബ്രിട്ടീഷ് എയര്‍വേസിലെ 4500 പൈലറ്റുമാരും, 16000 കാബിന്‍ ക്രൂവുമടക്കം 23000 പേര്‍ നിലവില്‍ താത്കാലിക അവധിയിലാണ്. ഏകദേശം 42000 പേരാണ് ബ്രിട്ടീഷ് എയര്‍വേസില്‍ ജോലി ചെയ്യുന്നത്.

Advertisment