അവൻറെ കരച്ചിൽ നാടകം’; കൊലപാതകത്തില്‍ സൂരജിന്റെ കുടുംബത്തിനും പങ്കുണ്ടെന്ന് ഉത്രയുടെ സഹോദരൻ ;ഒളിവില്‍ പോകാന്‍ ശ്രമിച്ച സൂരജിനെ കസ്റ്റഡിയിലെടുക്കുന്നത് സഹോദരിയുടെ കാമുകന്റെ വീട്ടില്‍ നിന്ന്‌; കൊലപാതകത്തിലെ കൂട്ടുപ്രതികള്‍ ഇപ്പോഴും ആ കുടുംബത്തില്‍ തുടരുന്നത് കുഞ്ഞിന്‍റെ ജീവന് ഭീഷണിയെന്നും വിഷു

ന്യൂസ് ബ്യൂറോ, കൊല്ലം
Monday, May 25, 2020

തിരുവനന്തപുരം: ഉത്രയുടെ മരണത്തില്‍ പ്രതിയായ സൂരജിന്റെ കുടുംബത്തിനും പങ്കുണ്ടെന്ന് സഹോദരന്‍ വിഷു വിജയന്‍. ഒളിവില്‍ പോകാന്‍ ശ്രമിച്ച സൂരജിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കുന്നത് സഹോദരിയുടെ കാമുകന്റെ വീട്ടില്‍നിന്നാണ്. കുഞ്ഞിന്റെ കാര്യത്തില്‍ നിയമപരമായി നീങ്ങുമെന്നും വിഷു പറഞ്ഞു.

ഉത്രയുടെ ഭര്‍ത്താവ് സൂരജിന്‍റെ വീട്ടില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍ അപകടത്തിലാണെന്നായിരുന്നു വിഷു വിജയന്‍ പറഞ്ഞത്. കൊലപാതകത്തില്‍ പങ്കുള്ള എല്ലാവരെയും ഇതുവരെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഉത്രയുടെ കൊലപാതകത്തിലെ കൂട്ടുപ്രതികള്‍ ഇപ്പോഴും ആ കുടുംബത്തില്‍ തുടരുന്നത് കുഞ്ഞിന്‍റെ ജീവന് ഭീഷണിയാണെന്ന് സഹോദരന്‍ പറഞ്ഞു

ഉത്രയുടെ മരണത്തിൽ സംശയ നിഴലിലാണ് ഭർത്താവ് സൂരജിന്‍റെ പത്തനംതിട്ട പറക്കോട്ടെ കുടുംബം. ആദ്യം പാമ്പുകടിയേറ്റപ്പോൾ ആശുപത്രിയിലെത്തിക്കാൻ വൈകിയതടക്കം ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. എന്നാല്‍ കുടുംബത്തിന് പങ്കുണ്ടെന്ന ആരോപണങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും.

ഭർത്താവ് സൂരജിന്‍റെ വീട്ടിൽ വച്ചാണ് ഉത്രയെ ആദ്യം കൊല്ലാൻ ശ്രമം നടത്തിയത്. മാർച്ച് 2 ന് രാത്രി എട്ട് മണിക്കാണ് ഉത്രക്ക് ആദ്യം പാമ്പുകടിയേൽക്കുന്നത്

×