കെട്ടിടത്തില്‍ തീ പിടിച്ചപ്പോള്‍ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി മൂന്നു വയസുകാരനും 10 വയസുകാരനും; 40 അടി മുകളില്‍ നിന്ന് ചാടിയ സഹോദരങ്ങളെ കൃത്യമായി പിടിച്ച് രക്ഷാപ്രവര്‍ത്തകരും; വീഡിയോ വൈറല്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

പാരിസ്: 40 അടി മുകളില്‍ നിന്നും താഴേക്ക് ചാടിയ സഹോദരങ്ങള്‍ പരിക്കുകളൊന്നും ഏല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഫ്രാന്‍സിലെ ഗ്രെനോബിള്‍ നഗരത്തിലാണ് സംഭവം നടന്നത്.

Advertisment

കെട്ടിടത്തിനുള്ളില്‍ എങ്ങനെയോ തീ പിടിച്ചപ്പോള്‍ മൂന്നാം നിലയില്‍ നിന്ന് മൂന്നും പത്തും വയസുള്ള സഹോദരങ്ങള്‍ താഴേക്ക് ചാടുകയായിരുന്നു. ഇരുവരെയും താഴെ കാത്തിരുന്ന രക്ഷാപ്രവര്‍ത്തകര്‍ കൃത്യമായി പിടിച്ചതിനാലാണ് രക്ഷപ്പെട്ടത്.

ആദ്യം മൂന്നു വയസുള്ള അനുജനെ ചേട്ടന്‍ താഴേക്ക് തള്ളിയിടുകയായിരുന്നു. പുറകേ ചേട്ടനും ചാടി. ഇരുവരും രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്. ഇരുവരെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട് മാതാപിതാക്കള്‍ പുറത്തേക്ക് പോയ സമയത്താണ് തീ പിടിത്തമുണ്ടായത്.

Advertisment