ഓരോ കുടുംബത്തിനും പരിധിയില്ലാതെ ഡേറ്റയും സംസാരവും ഒരുക്കി ബിഎസ്എൻഎല്ലിന്റെ ഫാമിലി ബ്രോഡ്ബാൻഡ് പാക്കേജ് വരുന്നു

New Update

publive-image

തിരുവനന്തപുരം  ∙ ഓരോ കുടുംബത്തിനും പരിധിയില്ലാതെ ഡേറ്റയും സംസാരിക്കാനുള്ള സൗകര്യവുമൊരുക്കി ബിഎസ്എൻഎല്ലിന്റെ ഫാമിലി ബ്രോഡ്ബാൻഡ് പാക്കേജ് വരുന്നു . 1199 രൂപയുടെ പാക്കേജിലാണ് അൺലിമിറ്റഡ് കോളും ഡേറ്റയും കിട്ടുക.

Advertisment

ഇതിനൊപ്പം മൂന്ന് സിം കാർഡുകൾ കൂടി ലഭിക്കും. ഒരു വീട്ടിലെ എല്ലാവർക്കും ഡേറ്റാ– കോൾ സേവനം ലഭ്യമാക്കുകയാണു ലക്ഷ്യം.

1199 മാസ വാടകയ്ക്ക് മൂന്നു സിമ്മുകളിലും പരിധിയില്ലാത്ത കോളും ഡേറ്റയും ലഭ്യമാകും എന്നതാണു പ്രത്യേകത.

ഫ്രീ ഓണ്‍ലൈൻ ടിവി, ഒരു മാസത്തേക്ക് ഏതെങ്കിലും ഒരു വിഷയത്തിൽ സൗജന്യ ഓൺലൈൻ എജ്യുക്കേഷൻ പാക്കേജ് എന്നിവയും ഒരു സിമ്മിൽ നൽകും.

ബ്രോഡ്ബാൻഡ് പ്ലാനിലെ അൺലിമിറ്റഡ് ഡേറ്റയിൽ 30 ജിബി വരെ 10 എംബിപിഎസ് വേഗവും അതിനു ശേഷം രണ്ട് എംബിപിഎസ് വേഗവും ലഭിക്കും.

നിലവിലുള്ള ബ്രോഡ്ബാൻഡ് വരിക്കാർക്കും ഈ പ്ലാനിലേക്ക് മാറാൻ അവസരമുണ്ടെന്നു ബിഎസ്എൻഎൽ അറിയിച്ചു.

tec bsnl
Advertisment