/sathyam/media/post_attachments/8kv4abdYGqI0VGMFP5Ae.jpg)
വാഷിംഗ്ടണ്‍: ചൈനയ്ക്കും മംഗോളിയക്കും പിന്നാലെ യുഎസിലും ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചു. കൊളറാഡോയിലെ ഒരു അണ്ണാനിലാണു വൈറസ് പോസിറ്റീവാണെന്നു കണ്ടെത്തിയത്.
മോറിസൻ നഗരത്തിൽ ജൂലൈ 11ന് ആണ് അണ്ണാനിൽ പ്ലേഗ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഈ വര്‍ഷം ആദ്യമായാണ് പ്ലേഗ് സ്ഥിരീകരിക്കുന്നതെന്നു ജെഫേഴ്സൺ കൗണ്ടി പബ്ലിക് ഹെൽത്ത് (ജെസിപിഎച്ച്) ഡിപ്പാർട്ട്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടര്‍ന്നേക്കാമെന്ന് ജെഫേഴ്‌സണ്‍ കൗണ്ടി പബ്ലിക് ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു. മൃഗങ്ങളുടെ കടി, ചുമ എന്നിവയില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാന്‍ സാധ്യതയേറെയാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഈച്ചകൾ വഴി പകരുന്ന ബാക്ടീരിയൽ അണുബാധയാണു ബ്യുബോണിക് പ്ലേഗ്.
വളർത്തുമൃഗങ്ങൾ രോഗഭീഷണിയിലാണെന്നു യുഎസ് ആരോഗ്യവകുപ്പ് പറയുന്നു. പൂച്ചകളാണ് അപകടഭീഷണിയിലുള്ളത്. ഈച്ചകളിലൂടെ പൂച്ചകളിലേക്കു വൈറസ് എത്താം. അടുത്ത കാലത്തായി പ്ലേഗ് തിരിച്ചുവരവിന്റെ ലക്ഷണം കാണിക്കുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us