2025ലെ ബജറ്റ് നികുതിദായകര്‍ക്ക് ആശ്വാസമാകുമോ? 10 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഒഴിവാക്കും, 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയുള്ള വാര്‍ഷിക വരുമാനത്തിന് 25% നികുതി സ്ലാബ് പ്രഖ്യാപിച്ചേക്കും. പ്രതീക്ഷകള്‍ ഇങ്ങനെ

പ്രതിവര്‍ഷം 15 ലക്ഷത്തില്‍ കൂടുതലുള്ള വരുമാനം 30% എന്ന ഉയര്‍ന്ന നികുതി സ്ലാബിലാണ് ഉള്‍പ്പെടുന്നത്.

New Update
budjet Untitledrag

ഡല്‍ഹി: 2025-2026 കേന്ദ്ര ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫെബ്രുവരി 1 ന് പ്രഖ്യാപിക്കും. വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് നികുതിദായകര്‍ക്ക് ആശ്വാസമായേക്കുമെന്നാണ് പ്രതീക്ഷ. പുതിയ നികുതി വ്യവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Advertisment

10 ലക്ഷം രൂപ വരെയുള്ള വാര്‍ഷിക വരുമാനത്തിന് നികുതി ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്. 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയുള്ള വാര്‍ഷിക വരുമാനത്തിന് 25% നികുതി സ്ലാബ് അവതരിപ്പിച്ചേക്കുമെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു


നിലവില്‍ പ്രതിവര്‍ഷം 7.75 ലക്ഷം രൂപ വരെ വരുമാനമുള്ള ശമ്പളമുള്ള നികുതിദായകര്‍ക്ക് ഫലത്തില്‍ നികുതി ബാധ്യതയില്ല, 75,000 രൂപ സ്റ്റാന്‍ഡേര്‍ഡ് കിഴിവും നിലവിലുണ്ട്.

പ്രതിവര്‍ഷം 15 ലക്ഷത്തില്‍ കൂടുതലുള്ള വരുമാനം 30% എന്ന ഉയര്‍ന്ന നികുതി സ്ലാബിലാണ് ഉള്‍പ്പെടുന്നത്.


10 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി രഹിതമാക്കുന്നതിനും 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 25 ശതമാനം സ്ലാബ് ഏര്‍പ്പെടുത്തുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നാണ് സൂചന


2025-26 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ) ഗണ്യമായ നികുതി പരിഷ്‌കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പണപ്പെരുപ്പത്തിനനുസരിച്ച് ക്രമീകരിച്ചുകൊണ്ട് ആദായനികുതി ഇളവ് പരിധി 5.7 ലക്ഷം രൂപയായി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്.