നികുതി ഇളവുണ്ടാകുമോ? നിർമ്മല സീതാരാമന്റെ കേന്ദ്ര ബജറ്റിന് ഇനി ദിവസങ്ങൾ മാത്രം

New Update
budget 2024

ഡൽഹി : കേന്ദ്ര ബജറ്റ് ഫിബ്രവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും.

Advertisment

ആദായനികുതിയിൽ ഇളവും  റിബേറ്റുകളും  ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ പ്രതീക്ഷിക്കുന്നുണ്ട്.

10 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ നികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കുമോ എന്നതും കണ്ടറിയണം.

ഇങ്ങനെ ചെയ്‌താൽ കേന്ദ്രത്തിന്റെ വരുമാനത്തിൽ വലിയ ഇടിവുണ്ടായേക്കാം. നികുതിഭാരം കുറക്കുകയാണെങ്കിൽ ആ പണം ജനങ്ങൾ ഉപഭോഗത്തിനായി ചെലവിടും. ഡിമാൻഡ് വർധിക്കുന്നത് വിപണിക്ക് നേട്ടമാവുകയും ചെയ്യും.


ഡയറക്റ്റ് ടാക്സ് കോഡ്-2025 ഒരുപക്ഷെ കൊണ്ടു വരാൻ സാധ്യതയുണ്ട്. നിലവിലെ ഇൻകം ടാക്സ് ആക്റ്റ് 1961ന് പകരമായിരിക്കും ഇത്.


ലഘൂകരിച്ച ചട്ടങ്ങളാണ് ഡിടിസി-2025ൽ ഉണ്ടാവുകയെന്നത് നികുതിദായകർക്ക് നേട്ടമാകും. ആദായ നികുതി സ്ലാബുകൾ കുറയ്ക്കുക, നടപടിക്രമങ്ങൾ ലഘൂകരിക്കുക, കൂടുതൽ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഡിടിസിക്കുണ്ട്