തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി തോ​മ​സ് തോ​മ​സ് ഐ​സ​ക്കി​ന്റെ ബ​ജ​റ്റ് ബ​ഡാ​യി​യാ​ണെ​ന്നും യാ​ഥാ​ര്‍​ഥ്യ ബോ​ധ​മി​ല്ലാ​ത്ത​താ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ന് ബ​ജ​റ്റു​ക​ളു​ടെ ആ​വ​ര്‍​ത്ത​നം മാ​ത്ര​മാ​ണി​തെ​ന്നും ക​ഴി​ഞ്ഞ ബ​ജ​റ്റി​ലെ ഇ​ടു​ക്കി, വ​യ​നാ​ട്, കു​ട്ട​നാ​ട് പാ​ക്കേ​ജ് എ​വി​ടെ​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.
/sathyam/media/post_attachments/aCxQC1orZlcKVt7TTqZN.jpg)
മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളേ​യും റ​ബ​ര്‍ ക​ര്‍​ഷ​ക​രേ​യും വ​ഞ്ചി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്. നൂ​റു ദി​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളൊ​ന്നും ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല.
കി​ഫ്ബി​യി​ല്‍ 60,000 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍, 6,000 കോ​ടി​യു​ടെ പ​ദ്ധ​തി പോ​ലും തു​ട​ങ്ങി​യി​ട്ടി​ല്ല. മൂ​ന്ന് മ​ണി​ക്കൂ​ര്‍ അ​വ​ത​രി​പ്പി​ച്ചു എ​ന്ന​ത് മാ​ത്ര​മാ​ണ് ബ​ജ​റ്റി​ന്റെ നേ​ട്ട​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ മു​ന്​പി​ല്‍ ക​ണ്ട് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ന് പ്ര​ഖ്യാ​പി​ച്ച ബ​ജ​റ്റാ​ണി​തെ​ന്നും ത​ക​ര്‍​ന്ന സ​മ്പ​ദ് വ്യ​വ​സ്ഥ​യ്ക്ക് ഒ​രു ആ​ശ്വാ​സ ന​ട​പ​ടി​യു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
ആ​ദി​വാ​സി​ക​ള്‍​ക്ക് ഒ​രേ​ക്ക​ര്‍ ഭൂ​മി ന​ല്‍​കു​മെ​ന്ന് ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ പ​റ​ഞ്ഞു. യു​വാ​ക്ക​ള്‍​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്ന് പ​റ​ഞ്ഞു. അ​തു​പോ​ലെ പ​ല​പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മു​ണ്ടാ​യി. ഇ​തൊ​ന്നും ന​ട​പ്പാ​ക്കി​യി​ല്ല. എ​ന്നി​ട്ട് വീ​ണ്ടും പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.
ക​ട​മെ​ടു​ത്ത് കേ​ര​ള​ത്തെ മു​ടി​ക്കു​ക​യാ​ണ്. ഇ​തെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റ​ണ്ട് മാ​ത്ര​മാ​ണെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us