/sathyam/media/post_attachments/eSZNhCrka7wHd5N3yKAB.jpg)
ന്യൂഡല്‍ഹി; ആദായ നികുതി പരിധി ഉയർത്തി ധനമന്ത്രി. ആദായ നികുതി ഇളവ് പരിധി 7 ലക്ഷമായാണ് ഉയർത്തിയിരിക്കുന്നത്. ഇനി 7 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ ആദായ നികുതിയുടെ പരിധിയിൽ വരില്ല. നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചിരിക്കുകയാണ്. മൂന്ന് മുതൽ 6 ലക്ഷം വരെ 5% വും 6 മുതൽ 9 ലക്ഷം വരെ 10% വും 9 മുതൽ 12 ലക്ഷം വരെ 15%വും , 12 മുതൽ 15 ലക്ഷം വരെ 30% വും ആണ് നികുതി സ്ലാബ്.
ഇതുപ്രകാരം 9 ലക്ഷം രൂപ വരുമാനമുള്ളവർക്ക് 45,000 രൂപ നികുതിയായി നൽകിയാൽ മതി. 15.5 ലക്ഷം രൂപ വരുമാനമുള്ളവർ 52,500 രൂപ നികുതിയായി നൽകണം.കേന്ദ്രബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചണ്‍ ചിമ്മിനികളുടെ തീരുവ കുറച്ചു. ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി.
സിഗരറ്റിന് വില കൂടും. ക്യാമറ പാര്‍ട്‌സിന് ഇളവ് പ്രഖ്യാപിച്ചു. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ലിഥിയം ബാറ്ററികളുടെ തീരുവ ഒഴിവാക്കി. ടെലിവിഷന്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു. ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ല്‍ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് മൂന്ന് വര്‍ഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി.
ഗുണനിലവാരമുള്ള പുസ്തകങ്ങൾ ലഭ്യമാക്കാൻ കുട്ടികൾക്കായി ദേശീയ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഭൂമിശാസ്ത്രം, ഭാഷ, ഇനം, നില, ഉപകരണ അക്‌സസബിലിറ്റി എന്നിവ തിരിച്ച് ഏറ്റവും മികച്ച പുസ്തകങ്ങള്‍ ഡിജിറ്റല്‍ ലൈബ്രറിയില്‍ ഒരുക്കും. പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ലൈബ്രറി സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളെ പ്രചോദിപ്പിക്കുന്ന രീതിയിലായിരിക്കും ഇത്. ദേശീയ ഡിജിറ്റല്‍ ലൈബ്രറിയെ അക്‌സസ് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ അടിസ്ഥാന സൗകരങ്ങളും നടപ്പാക്കും.