തിരുവനന്തപുരം വനിതാ ക്ഷേമത്തിന് നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി സംസ്ഥാന ബജറ്റ്. സ്ത്രീകള്‍ക്ക് മാത്രമായുളള ബജറ്റ് വിഹിതം 1509 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇതോടെ സ്ത്രീ കേന്ദ്രീകൃത വിഹിതം 7.3 ശതമാനമായി ഉയര്‍ന്നു. മൊത്തം പ്രഖ്യാപനങ്ങളില്‍ 18.4 ശതമാനം സ്ത്രീകള്‍ക്കായാണ് നീക്കിവെച്ചിരിക്കുന്നത്.
/sathyam/media/post_attachments/UL0PeVs76AWX4CLaR5uv.jpg)
എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് ആരംഭിക്കും. വനിതാ സിനിമാ സംവിധായകര്‍ക്ക് 3 കോടി രൂപ ധനസഹായം തുടരും. കുടുംബശ്രീക്ക് 4 ശതമാനത്തില്‍ 3000 കോടി രൂപ വായ്പ അനുവദിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.