കേരളം

തകഴിയില്‍ ഒന്നരവയസ്സുള്ള പോത്തിന് നേരെ കണ്ണില്ലാത്ത ക്രൂരത; ചെവികള്‍ അറുത്തുമാറ്റി, വയറ്റില്‍ കത്തികുത്തിയിറക്കി

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Friday, September 24, 2021

എടത്വ: തകഴിയില്‍ ഒന്നരവയസ്സുള്ള പോത്തിന് നേരെ കണ്ണില്ലാത്ത ക്രൂരത. കെട്ടിയിട്ട സ്ഥലത്തുനിന്ന് കുറച്ച് മാറി ചെവികള്‍ അറുത്തുമാറ്റി വയറ്റില്‍ കത്തി കുത്തിയിറക്കിയ നിലയില്‍ അവശനായ പോത്തിനെ കണ്ടെത്തി.

രക്തം വാര്‍ന്നതിനാല്‍ പോത്ത് അവശനിലയിലായിരുന്നു. പഞ്ചായത്ത് അംഗം ബെന്‍സന്‍ ജോസഫിന്റെ നേതൃത്വത്തില്‍ പോത്തിനെ മൃഗാശുപത്രിയില്‍ എത്തിച്ചു. ജീവനക്കാര്‍ പോത്തിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല.

തകഴിയിലെ ചിറയകം വടക്കേമണ്ണട രാഹുല്‍ വളര്‍ത്തുന്ന പോത്തിനെയാണ് ആക്രമിച്ചത്. പുരയിടത്തില്‍ കെട്ടിയിട്ട പോത്തിനെയാണ് ബുധനാഴ്ത രാത്രി ആക്രമിച്ച നിലയില്‍ കണ്ടെത്തിയത്. രാഹുലിന്റെ വീടിന് സമീപത്തെ 60ല്‍ ഷാപ്പിന്റെ സമീപത്തെ പുരയിടത്തിലാണ് പോത്തിനെ കെട്ടിയിരുന്നത്.

വ്യാഴാഴ്ച രാവിലെയാണ് മാരകമായ പരിക്കേറ്റ പോത്തിനെ കണ്ടത്.   നാല്‍ക്കാലിയോട് ക്രൂരത കാട്ടിയവരെ കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

×