മദീന - മക്ക റൂട്ടിൽ ഉംറ ബസ് കൂട്ടിയിടിയിൽ കത്തിയമർന്നു; 35 തീർത്ഥാടകർ വെന്തു മരിച്ചു

New Update

ജിദ്ദ: മദീനയിൽ നിന്ന് മക്കയിലേക്ക് മടങ്ങുകയായിരുന്ന ഉംറ തീർ ത്ഥാടകരുടെ ബസ്സ് അപകടത്തിൽ പെട്ട് കത്തിയമർന്നു. യാത്രക്കാ രായിരുന്ന 35 തീർത്ഥാടകർ സംഭവ സ്ഥലത്തു വെച്ച് തന്നെ വെന്തു മരിക്കുകയും മറ്റു നാല് പേർ വിവിധ തോതിലുള്ള പരിക്കു കളോടെ ആശുപത്രികളിലാവുകയും ചെയ്തു. ബുധനാഴ്ച വൈ കീട്ട് ഏഴര മണിയോടെ മദീനാ - മക്കാ ഹിജ്‌റ റോഡിൽ മദീന യിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള അൽഅഖഹൽ പ്രദേശത്തു വെച്ചായിരുന്നു അതിദാരുണമായ സംഭവം.

Advertisment

publive-image

ഏഷ്യൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് തീർത്ഥാ ടകരെന്ന് മദീനാ പ്രവിശ്യയിലെ പോലീസ് മാധ്യമ വാക്താവ് അറിയിച്ചു. എന്നാൽ ഇവർ ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ള വരാണെന്ന് അറിവായിട്ടില്ല.

publive-image

മുപ്പത്തൊമ്പത് തീർത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബസ്സും ഒരു ഹെവി ടിപ്പർ വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയും ബസ് തീയിലമരുകയുമായിരുന്നു. പരിക്കേ റ്റവരെ അൽഹുംന ആശുപത്രിയിലാണ് പ്രവേശിപ്പിച്ചി രിക്കുന്നത്.

publive-image

Advertisment