ഒരിടവേളയ്ക്ക് ശേഷം മാറ്റമില്ലാതെ സ്വര്‍ണവില; 90,000ല്‍ താഴെ തന്നെ

author-image
Neenu
New Update
gold ornaments

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 89,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 11,185 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേര്‍ക്കുമ്പോള്‍ വില ഇനിയും ഉയരും.

Advertisment

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഇടിഞ്ഞ് പവന് ഏകദേശം 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 29 മുതല്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഈ മാസം മൂന്നിന് 90,000 കടന്നും സ്വര്‍ണവില കുതിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിൽ 89,000നും 90,000നും ഇടയില്‍ സ്വര്‍ണവില ചാഞ്ചാടി നില്‍ക്കുന്നതാണ് ദൃശ്യമായത്.

Advertisment