സി.എം. രവീന്ദ്രന്‍ ആശുപത്രിയില്‍ തുടരും; നാളെ ഇ.ഡിക്കു മുന്നില്‍ ഹാജരാകില്ല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, November 26, 2020

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ വെള്ളിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകില്ല. കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യാത്ത സാഹചര്യത്തിലാണിത്.

അദ്ദേഹത്തിന് ശ്വാസംമുട്ടുള്ളതിനാല്‍ ആശുപത്രിയില്‍ തുടരേണ്ടതുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

×