Advertisment

പൗരത്വ ബില്ലിനിതിരേ മുംബൈയില്‍ കവിത ചൊല്ലി മഹാപ്രതിഷേധം

New Update

മുംബൈ: പൗരത്വ ബില്ലിനിതിരേ മുംബൈ ആസാദ് മൈതാനത്ത് ആയിരങ്ങള്‍ അണിനിരന്ന മഹാപ്രതിഷേധം. നവിമുംബൈ, താനെ തുടങ്ങി വിവിധയിടങ്ങളില്‍ നിന്നുള്ള സ്ത്രീകളടക്കമുള്ള ആയിരക്കണക്കിനാളുകളാണ് പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തത്.

Advertisment

publive-image

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ പ്രശസ്ത ഉറുദു കവി ഫായിസ് അഹമ്മദ് ഫായിസിന്റെ പ്രശസ്തമായ 'ഞങ്ങള്‍ കാണും' (ഹം ദേഖേങ്കേ) എന്ന കവിത ചൊല്ലിയായിരുന്നു ജനങ്ങളുടെ പ്രതിഷേധം.

ദേശീയപതാകയും പൗരത്വ നിയമ ഭേദഗതി, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയ്‌ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തിയും മോഡിയില്‍നിന്നും അമിത് ഷായില്‍നിന്നും സ്വാതന്ത്ര്യം, സി..എ..എയില്‍നിന്നും എന്‍.ആര്‍.സിയില്‍നിന്നും സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങളും വിളിച്ചുമാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.

പ്രതിഷേധപ്രകടനത്തിനിടെ പൗരത്വനിയമഭേദഗതി, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയ്‌ക്കെതിരായ പ്രമേയം പാസാക്കി. റിട്ട. ജസ്റ്റിസ് കൊല്‍സി പാട്ടീല്‍, സമൂഹിക പ്രവര്‍ത്തക തീസ്ത സെതല്‍വാദ്, സിനിമാതാരം സുശാന്ത് സിംഗ്, സമാജ്വാദി പാര്‍ട്ടി നേതാവ് അബു അസീം അസ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

bill protest caa
Advertisment