New Update
ന്യൂഡല്‍ഹി: വർദ്ധിച്ചു വരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയിൽ 3 ശതമാനം വർദ്ധനവിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇത് 2021 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.
Advertisment
അടിസ്ഥാന ശമ്പളത്തിന്റെയും പെൻഷന്റെയും നിലവിലുള്ള 28% തുകയ്ക്ക് ഇത് 3% അധികമായി നൽകേണ്ടതാണ്. ഈ തീരുമാനം 47.14 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.62 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്യും.
ഈ നീക്കം എല്ലാ വർഷവും സർക്കാരിന്റെ ഖജനാവിന് 9,488.70 കോടി രൂപയുടെ ബാധ്യത വരുത്തും. ജൂലൈയിൽ, കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുകയും ഡിഎ 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായി വർദ്ധിപ്പിക്കുകയും ചെയ്തു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന ശമ്പളത്തിന്റെ ഭാഗമാണ് ഡിഎ.