ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും ന്യുഡെവലപ്‌മെന്റ് ബാങ്ക് ചെയര്‍മാനുമായ കെ..വി. കാമത്തിനെ ധനമന്ത്രാലയത്തില്‍ സഹമന്ത്രിയാക്കുമെന്നാണ് സൂചന. ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ പ്രഖ്യാപിച്ച് സാമ്പത്തിക പുനരുദ്ധാരണ പാക്കേജുകള്‍ പലതും ഉദ്ദേശിച്ച ഫലം കണ്ടില്ല. ഇതിനിടെയാണ് മന്ത്രിസഭയിലെ അഴിച്ചുപണിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
/sathyam/media/post_attachments/P0iQZCySniXxius9nN7l.jpg)
റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മോദി കാബിനറ്റില്‍ എത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത ആദ്യ മന്ത്രിയായിരിക്കും കെ.വി.കാമത്ത്. ഐ.സി. ഐ.സി.ഐ ബാങ്കിന്റെയും, ഇന്‍ഫോസിസിന്റെയും മുന്‍ ചെയര്‍മാനും നിലവില്‍ ന്യൂഡവലപ്‌മെന്റ് ബാങ്കിന്റെ ചെയര്‍മാനുമാണ് കെ.വി. കാമത്ത്. സാമ്പത്തിക രംഗത്ത് പരിചയസമ്പത്തുള്ള കാമത്തിലൂടെ മാന്ദ്യം മറികടക്കാനുള്ള പുതിയ പദ്ധതികള്‍ തയ്യാറാക്കുകയാണ് ലക്ഷ്യം.
കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രിയായി പശ്ചിമബംഗാളില്‍ നിന്നുള്ള മാദ്ധ്യമപ്രവര്‍ത്തകന്‍ സ്വപന്‍ദാസ് ഗുപ്തയെ പരിഗണിച്ചേക്കും. ശിവസേനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രണ്ടാം മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ സുരേഷ്പ്രഭുവിനെ തിരിച്ചുകൊണ്ടുവന്നേക്കും. ദക്ഷിണേന്ത്യയില്‍ നിന്ന് പുതിയ മന്ത്രിമാര്‍ ഉണ്ടാകുമെന്ന സൂചനകളും ഉണ്ട്. കേരളം, പശ്ചിമബംഗാള്‍, സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാവും മന്ത്രിസഭാ പുനഃസംഘടന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us