Advertisment

വൈദ്യുതി വിതരണം തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം; തടസമില്ലാതെ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: തടസമില്ലാതെ മുഴുവന്‍ നേരവും വൈദ്യുതി ലഭ്യമാക്കുന്നതിനായി ചട്ടങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വൈദ്യുതി വിതരണം തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന തരത്തിലാകും പുതിയ വ്യവസ്ഥകള്‍.

കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ പുതിയ താരിഫ് നയത്തില്‍ ഇത് സംബന്ധിച്ച് വൈദ്യുതി വിതരണ ബോര്‍ഡുകള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമുള്ള ഉത്തരവാദിത്തങ്ങള്‍ വിശദമാക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ഉത്പാദനം ആവശ്യത്തില്‍ അധികമായ സാഹചര്യത്തിലാണ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ നീക്കം. ലോഡ് ഷെഡിംഗിന് പിഴ ഈടാക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി താരിഫ് നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പുതിയ താരിഫ് നയം കാബിനറ്റിന്റെ അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ അറിയിക്കാതെ വൈദ്യുതി തടസപ്പെട്ടാലോ സമയപരിധി കഴിഞ്ഞിട്ടും വിതരണം പുനസ്ഥാപിച്ചില്ലെങ്കിലോ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കാന്‍ വ്യവസ്ഥയുണ്ടാകും.

ഈ തുക ഉപഭോക്താവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റാകും. ഈ തുക കുറച്ചതിന് ശേഷമുള്ള ബാക്കി തുക മാത്രമായിരിക്കും വൈദ്യുതി ബില്ലായി അടയ്‌ക്കേണ്ടത്.

Advertisment