കോഫി ഡേ എന്‍റര്‍പ്രൈസസിന്‍റെ ബാംഗ്ലൂരിലെ ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്ക് 2,700 കോടി രൂപയ്ക്ക് വിറ്റു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 18, 2019

ഡല്‍ഹി : കോഫി ഡേ എന്‍റര്‍പ്രൈസസിന്‍റെ ബാംഗ്ലൂരിലെ ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്ക് വില്‍പ്പന നടത്തി. നിക്ഷേപ സ്ഥാപനമായ ബ്ലാക്സ്റ്റോണിനും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സലാര്‍പൂരിയ സത്വയ്ക്കുമായി 2,700 കോടി രൂപയ്ക്കാണ് ഗ്ലോബല്‍ വില്ലേജ് വിറ്റത്.കഫേ കോഫി ഡേ ശൃംഖലയുടെ ഉടമകളാണ് കോഫി ഡേ എന്‍റര്‍പ്രൈസസ്.

5,000 കോടി രൂപ കടബാധ്യതയാണ് കഫേ കോഫി ഡേയ്ക്കുളളത്. കഫേ കോഫി ഡേയുടെ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയുടെ മരണത്തെ തുടര്‍ന്നാണ് ആസ്തികള്‍ വിറ്റ് കടബാധ്യത തീര്‍ക്കാന്‍ കമ്പനി തീരുമാനമെടുത്തത്.

×