കാലിക്കറ്റ് സർവകലാശാലയിൽ സംഘ്പരിവാർ വി.സിയെ അവരോധിക്കാൻ അനുവദിക്കില്ല' ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു

New Update

മലപ്പുറം : കാലിക്കറ്റ് സർവകലാശാല വി.സി നിയമനം മനപൂർവം വൈകിപ്പിച്ച് സംഘ്പരിവാർ നോമിനിയെ നിയമിക്കാനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന നീക്കങ്ങളിൽ പ്രതിഷധിച്ച് ജില്ലയിൽ ഫ്രറ്റേണിറ്റി മൂവ്മെൻറിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

Advertisment

publive-image

“കാലിക്കറ്റ് സർവകലാശാലക്ക് സംഘ്പരിവാർ വി.സി വേണ്ട" തലക്കെട്ടിൽ സംഘ്പരിവാർ വി.സിയെ നിയമിക്കരുതെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഗവർണർക്ക് പ്രതിഷേധ കത്തുകൾ അയച്ചു. ജില്ല തല ഉദ്ഘാടനം ജില്ല സെക്രട്ടറി മുഹമ്മദ് ഹംസ കത്തയച്ച് നിർവഹിച്ചു. വിവിധ കോളേജ് യൂനിയനുകളുടെ നേതൃത്വത്തിൽ ഇതിനെതിരെ പ്രമേയം പാസാക്കി.

calicut university
Advertisment