കലിഫോർണിയ : അമേരിക്കയിൽ കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ വർധിച്ചു വരുന്നതിനിടെ കലിഫോർണിയ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരുമില്യൺ കവിഞ്ഞു. അമേരിക്കയിൽ വൈറസ് വ്യാപനത്തിൽ രണ്ടാം സ്ഥാനത്താണ് കലിഫോർണിയ. ഒന്നാം സ്ഥാനത്തു ടെക്സസ് സംസ്ഥാനമാണ്.
/sathyam/media/post_attachments/rIoOwXFeJoEx3N7K70Qi.jpg)
കലിഫോർണിയയിൽ ഓരോ ആഴ്ചയിലും കണ്ടെത്തിയതിന്റെ ഇരട്ടിയാണ് നവംബർ മാസം ആദ്യ ആഴ്ചയിൽ തന്നെ കണ്ടെത്തിയിരിക്കുന്നത്.
ലൊസാഞ്ചൽസ് കൗണ്ടിയിലാണ് കൂടുതൽ രോഗികൾ. ഇവിടെ വ്യാപനം തടയുന്നതിന് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് കൗണ്ടി അധികൃതർ അറിയിച്ചു.നവംബർ 12 വ്യാഴാഴ്ച വൈകി കിട്ടിയ റിപ്പോർട്ടനുസരിച്ചു സംസ്ഥാനത്ത് 1,00,577 കോവിഡ് 19 രോഗികളും 18,136 മരണവും സംഭവിച്ചിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും വൻ വർധനവാണ്. കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ 50 ശതമാനമാണ് (3300) നവംബർ ആദ്യവാരം ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് മാസ്ക്ക് ധരിക്കുകയും സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുകയും ജനക്കൂട്ടങ്ങൾ ഒഴിവാക്കുകയുമാണു രോഗം പടരാതിരിക്കുന്നതിനുള്ള മാർഗ്ഗമെന്ന് സംസ്ഥാന ഹെൽത്ത് ആന്റ് ഹൂമൺ സർവീസ് സെക്രട്ടറി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us