പതിവായി കഴിക്കുന്ന ചില ഭക്ഷണ സാധനങ്ങള്‍ ക്യാന്‍സറിന് വഴിയൊരുക്കുന്നു ;  ഏന്തൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണ് രോഗം ബാധിക്കുക ? 

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, July 16, 2019

തിവായി കഴിക്കുന്ന ചില ഭക്ഷണസാധനങ്ങള്‍ ക്യാന്‍സറിന് വഴിയൊരുക്കുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇതില്‍ ഏന്തൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണ് രോഗം ബാധിക്കുക എന്ന കാര്യത്തില്‍ നമ്മളില്‍ പലര്‍ക്കും വ്യക്തമായ ധാരണയില്ല. അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ഫുഡ് ഇന്‍ഫോര്‍മേഷന്‍ കൌണ്‍സില്‍ ഫൌഡേഷന്‍സ് ഫുഡ് ആന്റ് ഹെല്‍ത്ത് റിപ്പോര്‍ട്ടിലാണ് ഏതൊക്കെ ഭക്ഷണം ക്യാന്‍സറിന് കാരണമാകുമെന്ന് പ്രതിപാദിക്കുന്നത്.

ഫാസ്റ്റ് ഫുഡ് കഴിക്കുന്നതും ചുവന്ന മാംസത്തിന്റെ ഉപയോഗവും ക്യാന്‍സര്‍ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ഉദരക്യാന്‍സറിന് ഇത് പ്രധാന കാരണമായി മാറുന്നു. ചുവന്ന മാംസം സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ക്യാന്‍സറിനുള്ള സാധ്യത ഏറെയാണ്. സാല്‍മണ്‍ മത്സ്യം കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ്? 2004ല്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

മദ്യത്തിന്റെ ഉപയോഗവും ക്യാന്‍സറിന് കാരണമാകുമെന്ന് ഈ പഠനം പറയുന്നു. അമേരിക്കയിലെ ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് ഇത് ശരിവെക്കുന്നുമുണ്ട്. ആവശ്യത്തിലേറെ വേവിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. ആവശ്യത്തിലേറെ വേവിക്കുന്ന മാംസ വിഭവങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണ്.

അമിതമായി ചൂടുള്ള പാനീയങ്ങള്‍ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യത വര്‍ധിക്കുന്നതിനിടയാക്കും. 150 ഡിഗ്രിയില്‍ അധികം ചൂടുള്ള പാനീയങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ലോക ആരോഗ്യസംഘടനയുടെ ഏജന്‍സിയുടെ പഠനത്തില്‍ പറയുന്നത്.

സോഡ കുടിക്കുന്നത് ഭാരം കൂടാന്‍ ഇടയാക്കും എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇത് ക്യാന്‍സറിന് വഴിവെക്കുമെന്ന് കൂടുതല്‍ പേര്‍ക്കും അറിയില്ല. 2012ല്‍ സ്വീഡിഷ് ഗവേഷകര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പ്രതിദിനം ഒരു സോഡ കുടിക്കുന്നവരില്‍ 40 ശതമാനത്തിനും പ്രോസ്‌ടേറ്റ് ക്യാന്‍സര്‍ കണ്ടെത്തിയെന്നാണ് പഠനത്തില്‍ പറയുന്നത്. 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ഇതിനുള്ള സാധ്യത കൂടുതലാണ്.

സിനിമ കാണാന്‍ തിയറ്ററുകളില്‍ പോകുമ്പോള്‍ പോപ്പ്‌കോണ്‍ കഴിക്കുന്നതും പൊട്ടറ്റോ ഭക്ഷണങ്ങള്‍ കഴിക്കുന്നതും നമ്മളില്‍ പലരുടെയും ശീലമാണ്. എന്നാല്‍ അതിലെ രാസപദാര്‍ത്ഥങ്ങള്‍ ക്യാന്‍സറിന് വഴിയൊരുക്കും.

×