New Update
റൊമാനിയ: ഓപ്പറേഷന് നടക്കുന്നതിനിടെ തീപിടിച്ച് ക്യാന്‍സര്‍ രോഗി മരിച്ചു. ഓപ്പറേഷന് ടേബിളില്‍ ശസ്ത്രക്രിയ പുരോഗമിക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്.
Advertisment
പാന്‍ക്രിയാസില്‍ ക്യാന്‍സര്‍ ബാധയെ തുടര്‍ന്നാണ് രോഗിയെ ബുച്ചാറെസ്റ്റിലെ ഫ്ലോറെസ്കാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 22നായിരുന്നു ഒപ്പറേഷന് നടന്നത്.
അണുബാധ തടയാന്‍ ഉപയോഗിച്ച മരുന്നില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഉപയോഗിച്ച വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ശസ്ത്രക്രിയോപകരണ ത്തില്‍ നിന്നാണ് രോഗിക്ക് തീ പിടിച്ചത്.
നാല്പത് ശതമാനത്തിലേറെ പൊള്ളലേറ്റ അറുപത്തിയാറുകാരി ഒരാഴ്ചയായി ചികിത്സയിലിരിക്കെയാണ് മരണം.സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുനെന്നും റൊമാനിയയിലെ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു.