New Update
Advertisment
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് പോകുന്ന അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാനാകില്ലെന്ന് കേരളം. ചെലവ് പൂര്‍ണമായും മാതൃസംസ്ഥാനം വഹിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ഇരുസംസ്ഥാനങ്ങളും ചേര്‍ന്ന് ചെലവ് വഹിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ ഇത് സാധിക്കാത്ത സാഹചര്യമാണെന്ന് വ്യക്തമാക്കി കോടതിയില്‍ സത്യവാങ്മൂലം നല്‍കാനാണ് കേരളത്തിന്റെ ആലോചന.
ശ്രമിക് ട്രെയിന്‍ സൗജന്യമായി ഓടിക്കുക സാധ്യമല്ലെന്ന് റെയില്‍വേയും അറിയിച്ചു. ശ്രമിക് ട്രെയിന്‍ സൗജന്യമാക്കിയാല്‍ പ്രവര്‍ത്തനം താളം തെറ്റുമെന്നും ടിക്കറ്റ് നിരക്ക് സംസ്ഥാനങ്ങള്‍ വഹിക്കണമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു.