വിവാഹപ്പിറ്റേന്നു മുതൽ രാജ്യത്ത്  ലോക്ക്ഡൗണ്‍; ഭാര്യാഗൃഹത്തില്‍ കുടുങ്ങി നവവരനും കുടുംബവും...  ഒടുക്കം  മുഖ്യമന്ത്രിക്ക് കത്തെഴുതി  യുവാവ്

New Update

പറ്റ്ന: വിവാഹപ്പിറ്റേന്നു മുതൽ രാജ്യത്ത് ലോക്ക്ഡൗണ്‍. ഭാര്യാഗൃഹത്തില്‍ കുടുങ്ങി നവവരനും കുടുംബവും. ഒടുക്കം മുഖ്യമന്ത്രിക്ക് കത്തെഴുതി യുവാവ്. ബീഹാറിലാണ് സംഭവം. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ മുഹമ്മദ് ആബിദും കുടുംബവുമാണ് പറ്റ്നയില്‍ കുടുങ്ങിയത്.

Advertisment

publive-image

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തലേദിവസമായിരുന്നു മുഹമ്മദ് ആബിന്‍റെ വിവാഹം. വിവാഹത്തിനായി ബീഹാർ സ്വദേശിയായ വധുവിന്‍റെ വീട്ടിലെത്തിയ ആബിദും കുടുംബവും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വധു ഗൃഹത്തില്‍ കുടുങ്ങുകയായിരുന്നു .

ഭാര്യ ഗൃഹത്തില്‍ ഒരു മാസത്തിലധികം തുടര്‍ന്നതോടെ അതിഥികള്‍ക്കും ബുദ്ധിമുട്ട് ഒപ്പം മരുമകനേയും കുടുംബത്തേയും സത്കരിച്ച് ഭാര്യാപിതാവിന് കടവും കയറി തുടങ്ങി.

ഈയവസരത്തിലാണ് യുവാവ്‌ ബീഹാര്‍ മുഖ്യമന്ത്രിയ്ക്ക് കത്തെഴുത്തുന്നത്. അതിഥികൾക്കുള്ള മാന്യതയും മര്യാദയു൦ മറക്കരുതല്ലോ.. ലോക്ക്ഡൗണ്‍ ഒരു മാസത്തിലധികമായി തുടരുന്നതോടെയാണ് വേറെ വഴിയില്ലാതെ മുഖ്യമന്ത്രിക്ക് ആബിദ് കത്തയച്ചത്.

'ഭാര്യവീട്ടിൽ ഇനിയും കഴിയാനാകില്ല. അതിഥികൾക്കും മാന്യതയും മര്യാദയുമുണ്ടല്ലോ. ഭർതൃവീട്ടുകാരെ സത്കരിച്ച് ഭാര്യാപിതാവിന് കടംകയറി തുടങ്ങി. ഇതിൽ കൂടുതൽ ഭാര്യയുടെ വീട്ടിൽ നിൽക്കുന്നത് അഭിമാനക്ഷതമാണ്', കത്തിൽ പറയുന്നു.

തന്‍റെ അവസ്ഥ മനസ്സിലാക്കി മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണം. വധൂഗൃഹത്തിൽ കുടുങ്ങിപ്പോയ തന്നേയും കുടുംബത്തേയും തിരിച്ച് നാട്ടിലെത്തിക്കണ൦, ആബിദ് കത്തിലൂടെ ആഭ്യര്‍ത്ഥിച്ചു.

എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന മട്ടിലാണ്‌ ഭാര്യപിതാവ്.. മരുമകനേയും കുടുംബത്തേയും വേണ്ട രീതിയിൽ നോക്കേണ്ടത് തങ്ങളുടെ കടമയാണെന്നാണ് ആബിദിന്‍റെ ഭാര്യപിതാവ് പറയുന്നത്.

lock down lock down control harsha vardhanan333313 wife house
Advertisment