ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ചു ; പുകയില്‍ മുങ്ങി റോഡ്, ആളപായമില്ല

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 15, 2021

മുംബൈ : ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. മഹാരാഷ്ട്രയിലെ താനെ ആനന്ദ് നഗറിലെ ഈസ്റ്റേണ്‍ എക്‌സ്പ്രസ് വേയിലാണ് അപകടം. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.

തിരക്കേറിയ ഗോധ്ബുന്ദര്‍ റോഡില്‍ വെച്ചായിരുന്നു പെട്ടെന്ന് വാഹനം അഗ്നിഗോളമായത്. റോഡ് നിറയെ പുക പരന്നതോടെ ജനം പരിഭ്രാന്തരായി.

അപകടത്തില്‍ ആളപായമില്ല. അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചു. തീ പിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

×