നിര്‍ത്തിയിട്ട കാര്‍ പൊടുന്നനെ കുഴിയിലേക്ക് മുങ്ങിത്താഴുന്നു ! വീഡിയോ വൈറല്‍

New Update

publive-image

Advertisment

മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്നതിനിടയില്‍ പാര്‍പ്പിട സമുച്ചയത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ഗര്‍ത്തത്തില്‍ വീണ് അപ്രത്യക്ഷമായി. മഹാരാഷ്ട്രയിലെ ഗാട്കൊപറിലെ റെസിഡൻഷ്യൽ കോംപ്ലെക്സിൽ പാർക്കു ചെയ്ത കാറാണ് കുഴിയിലേക്ക് താഴ്ന്നു പോയത്.

കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്ത് രൂപപ്പെട്ട വലിയ കുഴിയില്‍ നിറഞ്ഞ വെള്ളത്തിലേക്ക് കാര്‍ കൂപ്പുകുത്തുകയായിരുന്നു. അന്‍പത് അടിയോളം ആഴമുള്ള കുഴിയാണ് കാറിനെ വിഴുങ്ങിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കാര്‍ കുഴിയിലേക്ക് പതിക്കുന്നതും പിന്നീട് അപ്രത്യക്ഷമാവുന്നതാണ് വീഡിയോയില്‍ കാണുന്നത്.

സംഭവം നടന്ന സ്ഥലത്തുണ്ടായിരുന്ന കിണർ മൂടിയശേഷം അതിനു മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചാണ് പാർക്കിങ് ഏരിയ സജ്ജീകരിച്ചിരുന്നത്. കനത്ത മഴയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നതാണ് കാർ താഴ്ന്നു പോകാൻ കാരണമെന്നും പൊലീസ് അറിയിച്ചു. എന്നാൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് യാതൊരു ചലനവും ഇല്ല.

ബിഎംസി അധികൃതര്‍ എത്തി കാര്‍ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നതാണ് ആശ്വാസകരമായ കാര്യം. പങ്കജ് മെഹ്ത്ത എന്നയാളുടെ കാറാണ് മുങ്ങിത്താണത്. ട്രാഫിക് പൊലീസാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്.

Advertisment