കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന കപ്പലില്‍ നിന്ന് മോഷണം

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, September 17, 2019

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന കപ്പലില്‍ നിന്ന് മോഷണം. നാവിക സേനയ്ക്ക് വേണ്ടി നിര്‍മിക്കുന്ന യുദ്ധക്കപ്പലിലെ കംപ്യൂട്ടര്‍ ഹാർഡ് വെയറാണ് മോഷണം പോയത്.

കപ്പൽശാലാ അധികൃതർ നല്‍കിയ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി. കപ്പലില്‍ ജോലി ചെയ്യുന്ന സ്വകാര്യ തൊഴിലാളികളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

×