New Update
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. യാത്രികര്‍ വാഹനം നിര്‍ത്തി ഇറങ്ങിയോടിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിനു സമീപമാണ് ഓടിക്കൊണ്ടിരുന്ന കാർ കത്തിയത്. കാറിന്റെ സീറ്റുകൾ കത്തിനശിച്ചു.
Advertisment
ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. പുതിയതുറ കീഴെയറുത്താൻവിളയിൽ ജോയുടെ കാറാണ് കത്തിയത്. കാറിൽ ഇദ്ദേഹത്തിന്റെ സുഹൃത്തും ഉണ്ടായിരുന്നു. കാറിന്റെ ഏസി തകരാറാണ് വാഹനം കത്താൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാഹനത്തിന്‍റെ എ സി തകരാർ കൊടങ്ങാവിളയിലെ വർക്ക് ഷോപ്പിൽ കാണിച്ച് പരിഹരിച്ചിട്ട് തിരുവനന്തപുരം ഭാഗത്തേക്ക് പോകുമ്പോഴാണ് തീപടർന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.