Advertisment

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു, യാത്രികര്‍ വാഹനം നിര്‍ത്തി ഇറങ്ങിയോടിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

New Update

തിരുവനന്തപുരം: തിരുവനന്തപുരം  നെയ്യാറ്റിന്‍കരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. യാത്രികര്‍ വാഹനം നിര്‍ത്തി ഇറങ്ങിയോടിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിനു സമീപമാണ് ഓടിക്കൊണ്ടിരുന്ന കാർ കത്തിയത്. കാറിന്റെ സീറ്റുകൾ കത്തിനശിച്ചു.

Advertisment

publive-image

ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. പുതിയതുറ കീഴെയറുത്താൻവിളയിൽ ജോയുടെ കാറാണ് കത്തിയത്. കാറിൽ ഇദ്ദേഹത്തിന്റെ സുഹൃത്തും ഉണ്ടായിരുന്നു. കാറിന്റെ ഏസി തകരാറാണ് വാഹനം കത്താൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

വാഹനത്തിന്‍റെ എ സി തകരാർ കൊടങ്ങാവിളയിലെ വർക്ക് ഷോപ്പിൽ കാണിച്ച് പരിഹരിച്ചിട്ട് തിരുവനന്തപുരം ഭാഗത്തേക്ക് പോകുമ്പോഴാണ് തീപടർന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

CAR FIRE
Advertisment