Advertisment

അമിത വേഗത്തിലെത്തിയ ആഡംബര കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ച ശേഷം ചേരിയിലേക്ക് പാഞ്ഞു കയറി; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതരപരിക്ക് വീഡിയോ

New Update

ഭോപ്പാല്‍: അമിത വേഗത്തിലെത്തിയ ആഡംബര കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ച ശേഷം ചേരിയിലേക്ക് പാഞ്ഞു കയറി. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisment
publive-image

ജോദ്പുരിലെ തിരക്കേറിയ എയിംസ് റോഡില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഓഡി കാര്‍ മുന്നില്‍ പോയിരുന്ന ഇരുചക്രവാഹനങ്ങളെ ഒന്നിനു പിന്നാലെ ഒന്നായി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാര്‍ യാത്രക്കാരെ ഇടിക്കുന്നതും ചേരിയിലേക്ക് പാഞ്ഞു കയറുന്നതും സംഭവം നടന്നതിന് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് വീഡിയോയില്‍ കാണാം.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത് എയിംസ് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

accident death
Advertisment