മക്കയിൽ തീർത്ഥാടകർക്ക് ഇടയിലേയ്ക്ക് കാർ പാഞ്ഞുകയറി; മലയാളി തീർത്ഥാടക മരണപ്പെട്ടു

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Sunday, January 19, 2020

മക്ക: ഞായറാഴ്ച കാലത്ത് മക്കയിൽ ഉണ്ടായ റോഡപകടത്തിൽ മലയാളി ഉംറ തീർത്ഥാ ടക മരണപ്പെട്ടു. മലപ്പുറം, കോട്ടക്കൽ, ഇന്ത്യനൂർ, കോട്ടൂർ സ്വദേശി പരേതനായ എടത്തടത്തിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ജമീല (55) ആണ് മരിച്ചത്. പുഴക്കാട്ടിരി സ്വദേശി നിയാണ് ജമീല. മുഹമ്മദ് നബിയ്ക്ക് ദിവ്യസന്ദേശം ലഭിച്ച ജബൽ നൂരിലെ ഹിറാ ഗുഹ സന്ദർശിച്ച് മടങ്ങുകയായിരുന്നു ജമീലയും കൂട്ടരും. ഇവരുടെ സംഘത്തിലേയ്ക്ക് നിയന്ത്രണം വിട്ട ഒരു കാർ പാഞ്ഞു കയറുകയായിരുന്നു.

സൗദി സ്വദേശി ആയിരുന്നു അപകടം വരുത്തി വെച്ച കാർ ഓടിച്ചിരുന്നത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. ബക്ക ഉംറ സർവീസ് ഗ്രൂപ്പിൽ എത്തിയവരായിരുന്നു ജമീല. ശീഷ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം മൃതദേഹം മക്കയിൽ തന്നെ സംസ്കരിക്കും. നിയമ നടപടികൾ പൂർത്തിയായാൽ ഖബറക്കം അവിടെ തന്നെ നടത്തും. സുഹൈൽ, ബുഷ്‌റ എന്നിവർ മക്കളാണ്.

×