മാ​ഡ്രി​ഡ്: സ്പെ​യി​ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി കാ​ര്‍​മെ​ന് കാ​ല്‍​വോ​യ്ക്ക് കോ​വി​ഡ്-19. ചൊ​വ്വാ​ഴ്ച​യാ​ണ് കാ​ല്‍​വോ​യു​ടെ സാമ്പിള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. കാ​ല്‍​വോ​യു​ടെ പ​രി​ശോ​ധ​ന​ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്ന് സ​ര്‍​ക്കാ​രാ​ണ് അ​റി​യി​ച്ച​ത്.
അതേസമയം, കോ​വി​ഡ് മ​ര​ണ​ത്തി​ല്‍ ചൈ​ന​യെ മ​റി​ക​ട​ന്ന് സ്പെ​യി​ന് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 24 മ​ണി​ക്കൂ​റി​നി​ടെ സ്പെ​യി​നി​ല്‍ 738 പേ​രാ​ണു മ​രി​ച്ച​ത്. ആ​കെ മ​ര​ണം 3,647 ആ​യി.ഏ​ഴാ​യി​ര​ത്തോ​ളം പേ​ര്‍ മ​രി​ച്ച ഇ​റ്റ​ലി​യാ​ണ് മരണ സംഖ്യയില്‍ ഒ​ന്നാം സ്ഥാ​ന​ത്ത്.