പുതുപ്പാടി: ജിഎച്ച്എസ്എസ് പുതുപ്പാടി, ഫിനാൻസ് ഫോറം +2 കോമേഴ്‌സ് വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ ഓൺലൈനായി സംഘടിപ്പിച്ചു. കോമേഴ്‌സ് വിഭാഗം അധ്യാപകൻ രൂപേഷ്. ടി നേതൃത്വം നൽകി.
സാമ്പത്തിക മേഖലയിലെ നൂതന സാധ്യതകളെ കുറിച്ചും ഉന്നതത്തല കോഴ്സുകളെക്കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും കുട്ടികളുമായി ഒരു ചർച്ച നടത്തി. പിടിഎ പ്രസിഡന്റ് ശിഹാബ് അടിവാരത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി അലൈഡ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബൈജു കെ ഉത്ഘാടനം നിർവ്വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ മുജീബ് എലത്താരി സ്വാഗതഭാഷണം നടത്തി. "Achieve Your Goal through Smart Work "എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത ട്രെയിനേർസ് ഫാത്തിമ സസ്വീന ബീഗം, വിജീഷ് ആമാട്ട് എന്നിവർ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി.
സ്റ്റാഫ് സെക്രട്ടറി, വിവിധ ക്ലബ് കൺവീണർമാരായ അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കൊമേഴ്സ് വിഭാഗം അധ്യാപകൻ ബിനു കുമാർ എസ് നന്ദി പ്രകാശനം നിർവ്വഹിച്ചു.