കേരള കാർട്ടൂൺ അക്കാദമിയുടെ 2021 വർഷത്തെ ഫ്രീലാൻസ് കാർട്ടൂണിസ്റ്റുകൾക്കുള്ള കെ.എസ്. പിള്ള പുരസ്കാരം സുധീർനാഥിന്

New Update

തിരുവനന്തപുരം:  കേരള കാർട്ടൂൺ അക്കാദമിയുടെ 2021 വർഷത്തെ ഫ്രീലാൻസ് കാർട്ടൂണിസ്റ്റുകൾക്കുള്ള കെ.എസ്. പിള്ള സ്മാരക പുരസ്കാരത്തിന് സുധീർനാഥ് അർഹനായി. തൻ്റെ ഗുരുനാഥൻ്റെ സ്മരണയ്ക്ക് കാർട്ടൂണിസ്റ്റ് സുകുമാർ ഏർപ്പെടുത്തിയതാണ് കെ.എസ്. പിള്ള അവാർഡ്. മലയാള മാധ്യമങ്ങളിൽ കാർട്ടൂന്നുകൾക്ക് പ്രാധാന്യം നൽകുന്നതിൽ കെ.എസ്. പിള്ള വഹിച്ച പങ്ക് വളരെ നിർണ്ണായകമായിരുന്നു. ഒരേ ദിവസം അഞ്ച് പത്രങ്ങളിൽ കാർട്ടൂൺ വരച്ചിരുന്നു എന്ന അപൂർവ്വതയും കെ.എസ്. പിള്ളയ്ക്കുണ്ട്.

Advertisment

 

publive-image

കേരള കാർട്ടൂൺ അക്കാദമി രക്ഷാധികാരി കൂടിയായ കാർട്ടൂണിസ്റ്റ് സുകുമാർ തന്നെയാണ് കാർട്ടൂൺ അക്കാദമി വാർഷിക പൊതുയോഗത്തിൽ അവാർഡ് പ്രഖ്യാപിച്ചത്. 5001 രൂപയും പ്രശസ്തിപത്രവും, ശിൽപ്പവുമാണ് പുരസ്കാരം. വിവിധ പ്രസിദ്ധീകരണങ്ങളിൽ വരയ്ക്കുന്ന സുധീർനാഥ് കേരള കാർട്ടൂൺ അക്കാദമി മുൻ സെക്രട്ടറിയാണ്.

മലയാള മാധ്യമങ്ങളിലെ കാർട്ടൂണുകളെ കുറിച്ചുള്ള ഗവേഷണത്തിന് 2019 ൽ മീഡിയ അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ശതാബ്ദി പിന്നിട്ട മലയാള കാർട്ടൂണിൻ്റെ ചരിത്രം പറയുന്ന വരയും കുറിയും, കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജീവിത കഥ ഉൾപ്പടെ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. കേന്ദ്ര മന്ത്രിയായിരുന്ന പി.എം.സെയ്ദിൻ്റെ പ്രസ് സെക്രട്ടറിയായിരുന്നു. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, ഡിഎംസി ഇന്ത്യ, സ്വരലയ ഉൾപ്പടെ നിരവധി സംഘടനകളുടെ നിർവ്വാഹക സമിതി അംഗമായ സുധീർനാഥ് കോവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനത്തിലും സജീവമാണ്.

കേരളത്തിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ഡിഎംസി ഇന്ത്യ നടപ്പാക്കി ശ്രദ്ധേയമായ ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ സൗജന്യ സേവനമായ പ്രാണവായു പ്രോജക്റ്റിൻ്റെ ഭാഗമായിരുന്നു. തൃക്കാക്കര നാഥ് മന്ദിരത്തിൽ പരേതനായ ഡോ: ബാബു നാഥിന്റേയും, ഐ.കെ. കാർത്ത്യായിനിയുടേയും മകനാണ്. ഭാര്യ ദീപ സുധീർ , മക്കൾ വിനായക് ബാബു, വേദ ബാബു.

cartoonist award 4
Advertisment