കാർട്ടൂണിസ്റ്റ് കുർട് വെസ്റ്റർഗാർഡ് അന്തരിച്ചു

New Update

publive-image

മുഹമ്മദ് നബിയുടെ കാരിക്കേച്ചർ വരച്ച പ്രശസ്ത ഡാനിഷ് കാർട്ടൂണിസ്റ്റ് കുർട് വെസ്റ്റർഗാർഡ് (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. 2005 ൽ യാഥാസ്ഥിതിക ദിനപത്രമായ ദി ജിലാഡ്സ് പോസ്റ്റിൽ പ്രസിദ്ധീകരിച്ച മുഹമ്മദ് നബിയുടെ 12 കാരിക്കേച്ചറുകൾ വരച്ചത് അദ്ദേഹമായിരുന്നു. ഈ കാർട്ടൂണിനെ തുടർന്ന് ലോകത്തെമ്പാടും ഇസ്ലാം വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Advertisment

പിന്നീട് ഫ്രഞ്ച് മാസികയായ ഷാർലെ എബ്ദോ 2006 ൽ കാർട്ടൂൺ പുന:പ്രസിദ്ധീകരിച്ചതോടെ വീണ്ടും വിവാദങ്ങളും ആക്രമണങ്ങളും ഉണ്ടായി. 2015 ജനുവരി മാസത്തിൽ ഷാർലെ ഹെബ്ദോയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസങ്ങളിൽ നടന്ന ഭീകരാക്രമണത്തിൽ 17 പേരാണ് കൊല്ലപ്പെട്ടത്.

ഷാർലെ ഹെബ്ദോയുടെ ഓഫീസിൽ നടന്ന ആക്രമണത്തിൽ സ്റ്റാഫുകളും കാർട്ടൂണിസ്റ്റുകളും ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. മുഹമ്മദ് നബിയെ അവഹേളിക്കുന്നതാണ് കാർ‌ട്ടൂൺ എന്നായിരുന്നു വിമർശനം.

Advertisment