വിഷ്ണുപുരാണം, ഭഗവദ് ഗീത, ഋഗ്വേദം, മനുസ്മൃതി; ഇതില്‍ അംബേദ്കറും അനുയായികളും കൂടി കത്തിച്ച പുസ്തകം ഏത്? കോന്‍ ബനേഗാ ക്രോര്‍പതിയിലെ ചോദ്യത്തിന്റെ പേരില്‍ അമിതാഭ് ബച്ചനെതിരെ കേസ്

author-image
ഫിലിം ഡസ്ക്
Updated On
New Update

ലക്‌നൗ: കോന്‍ ബനേഗാ ക്രോര്‍പതിയിലെ ചോദ്യത്തിന്റെ പേരില്‍ നടനും അവതാരകനുമായ അമിതാഭ് ബച്ചനെതിരെ കേസ്. ഹിന്ദു വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന പരാിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Advertisment

publive-image

കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ഷോയില്‍ മനുസ്മൃതിയുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യമാണ് ബച്ചനു കുരുക്കായത്. ഇതിന്റെ ക്ലിപ്പിങുകള്‍ വന്‍തോതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചിലര്‍ ബച്ചന് എതിരെ ക്യാംപയ്ന്‍ തുടങ്ങുകയും ചെയ്തിരുന്നു.

ഷോയില്‍ 6,40,000 രൂപയുെട ചോദ്യം ഇങ്ങനെയായിരുന്നു: 1927 ഡിസംബര്‍ 25ന് ഡോ. അംബേദ്കറും അനുയായികളും കൂടി കത്തിച്ച പുസ്തകം ഏത്? വിഷ്ണുപുരാണം, ഭഗവദ് ഗീത, ഋഗ്വേദം, മനുസ്മൃതി എന്നിവയായിരുന്നു ഓപ്ഷനുകള്‍. ഉത്തരം മനുസ്മൃതി.

അംബേദ്കര്‍ മനുസ്മൃതി കത്തിച്ച സംഭവം ഷോയില്‍ ബച്ചന്‍ വിശദീകരിക്കുകയും ചെയ്തു. ഇതിനെതിരെ ബച്ചന്‍  ഇടത് പ്രചാരണം നടത്തുന്നു, ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്.

amithabh bachan film news
Advertisment