കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; ആറ്റിങ്ങല്‍ എംഎല്‍എ അഡ്വ. ബി. സത്യനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം; കേസ് രാഷ്ട്രീയപ്രേരിതമെന്ന് എംഎല്‍എ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, July 4, 2020

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പരാതിയില്‍ സിപിഎം നേതാവും ആറ്റിങ്ങല്‍ എംഎല്‍എയുമായ അഡ്വ. ബി. സത്യനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം.

ലീഡര്‍ സാംസ്‌കാരിക വേദി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

ജൂണ്‍ 10ന് ആറ്റിങ്ങലില്‍ സിപിഎം സംഘടിപ്പിച്ച കാരക്കാച്ചി കുളം നവീകരണ പരിപാടിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നിരവധി പേര്‍ പങ്കെടുത്തതായാണ് പരാതി. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് എംഎല്‍എ പറഞ്ഞു.

×